ഹൈന്ദവ ധര്‍മ്മത്തോളം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഈ ലോകത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായി കണ്ടു വരാറുള്ളതും, എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സര്‍പ്പക്കാവുകള്‍..,.
നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും തന്നെ ദ്രോഹിക്കാതെ; അവര്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കികൊടുക്കുക എന്നത് ഒരു കര്‍ത്തവ്യമായി കണ്ടിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് സര്‍പ്പക്കാവ് എന്ന സങ്കല്പം. പേര് സര്‍പ്പക്കാവ് എന്നാണെങ്കിലും സര്‍പ്പങ്ങള്‍ മാത്രമല്ല; നാനാവിധ പക്ഷി മൃഗാദികള്‍ അവിടെ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയ്ക്ക്; ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ ആയിരിക്കും ഒരു യഥാര്‍ത്ഥ സര്‍പ്പക്കാവ്.
വളരെ വലിയ ഒരു സര്‍പ്പക്കാവിനോട് ചേര്‍ന്ന് നിന്നിരുന്ന ഒരു ഗൃഹത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ സ്ഥിരമായി കാണുമായിരുന്ന, പേരുകള്‍ പോലും അറിയാത്ത ചില പ്രത്യേകയിനം മരങ്ങളും, ചെടികളും, പക്ഷികളും ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. ഉച്ചയൂണിന് സ്കൂള്‍ വിടുമ്പോള്‍ ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവ മത്സരിച്ചു പെറുക്കിഎടുക്കുന്നതിനായി വീട്ടുമുറ്റത്ത് എന്നും കുട്ടികളുടെ ബഹളമായിരിക്കും. വീടിന്റെ അകത്തും പുറത്തുമായി ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുള്ള സര്‍പ്പങ്ങള്‍ ആരെയും ഒരിക്കലും ഉപദ്രവിചിരുന്നില്ല എന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അകാരണമായി ആരെയും ഉപദ്രവിക്കാത്തതും; എന്നാല്‍ ഉപദ്രവിച്ചാല്‍ സ്വയരക്ഷയ്ക്കു വേണ്ടി വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാത്തതിനാല്‍ പ്രകൃതി നല്‍കിയ വിഷം ശത്രുനാശനത്തിനു വേണ്ടി ഉപയോഗിക്കുന്ന ജീവികള്‍ ആണ് സര്‍പ്പങ്ങള്‍..,. പക്ഷെ പുരാതന കാലം മുതലേ മനുഷ്യന്‍; തന്റെ ജീവന്‍ ഇല്ലാതാക്കുവാന്‍ മാത്രം ശക്തിയുള്ള സര്‍പ്പത്തെ തന്റെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്നു. പക്ഷെ എല്ലാ ജീവികളിലും ഈശ്വര ചൈതന്യം ദര്‍ശിച്ചിരുന്നതിനാല്‍; സര്‍പ്പത്തെ പോലും സ്നേഹിക്കുവാനും ആരാധിക്കുവാനും ആണ് സനാതന ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് വെറുക്കപ്പെടേണ്ടതായ ഒരു ജീവിയും ഈശ്വരന്റെ സൃഷ്ടിയില്‍ ഇല്ല. നമ്മെപ്പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഉള്ള അധികാരവും അവകാശവും എല്ലാ ജീവികള്‍ക്കും ഉണ്ടെന്ന് മാത്രമല്ല; എല്ലാ ജീവികളും പ്രകൃതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്ന ശാസ്ത്രീയ തത്വവും ഹൈന്ദവ ധര്‍മ്മം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു.
ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് മനുഷ്യന്‍ മാത്രമല്ല; മറിച്ച് സര്‍വ്വ ചരാചരങ്ങളും ഇവിടെ ആവ്യശ്യമാണ് എന്ന് മനസ്സിലാക്കുവാന്‍ മാത്രം ബുദ്ധിയും അറിവും വിവേകവും ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.,. പക്ഷെ ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും, സെമിറ്റിക് മതങ്ങളും വളര്‍ന്നപ്പോള്‍ സാമാന്യ ബുദ്ധി എന്നത് മനുഷ്യന് നഷ്ടപ്പെട്ടു. അതിന്റെ ഫലമായി നമ്മുടെ പൂര്‍വ്വികര്‍ അവരുടെ നന്മയുടെ പ്രതീകമായി ഈ പ്രകൃതിയില്‍ അവശേഷിപ്പിച്ച സ്മാരകങ്ങളും വിവരമില്ലാത്ത മനുഷ്യര്‍ തച്ചു തകര്‍ക്കുന്നു; എന്നിട്ട് അതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കുന്നു; കൂടാതെ അടുത്ത തലമുറയെ കൂടി അവന്റെ പാപത്തിന്റെ ബലിയാടുകളാക്കുന്നു.
ഈ പ്രകൃതിയെ നശിപ്പിച്ചാല്‍; ആകാശത്തില്‍ കസേരയിട്ട് ഇരിക്കുന്ന ഒരു ദൈവം മനുഷ്യരെ രക്ഷിക്കാന്‍ ഭൂമിയില്‍ ഇറങ്ങി വരും എന്ന് ഒരിക്കലും ധരിക്കേണ്ടതില്ല. ആകാശത്ത് ദൈവം ഉണ്ട്; സ്വര്‍ഗ്ഗം ഉണ്ട്; നരകം ഉണ്ട് എന്ന് സ്വപ്നം കണ്ടു ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിച്ച മതങ്ങള്‍ ആണ് ഈ ലോകത്തിന്റെ നാശത്തിനു മൂല കാരണം എന്ന് നിസ്സംശയം പറയാം. കാരണം; ഈ ലോകത്തെ എങ്ങിനെ നശിപ്പിച്ചാലും സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് ദൈവം സ്വന്തം പേരില്‍ സ്ഥലം പതിച്ചു തരുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന മൂഡബുദ്ധികള്‍ ഈ പ്രകൃതിയെ ഇരിക്കുന്ന കൊമ്പു മുറിക്കും പോലെ നിര്‍ദ്ദയം നശിപ്പിക്കുന്നു...! കേവല ചിന്താശക്തിയും ബുദ്ധിയും ഇല്ലാത്ത സ്വര്‍ഗ്ഗ സ്വപ്നജീവികളായ മതവിശ്വാസികള്‍ എന്നെന്നും ഈ ലോകത്തിന് ഒരു ശാപം തന്നെയാണ്.
ഊര്‍ജ്ജത്തിന്റെ കലവറകള്‍ ആണ് സര്‍പ്പക്കാവുകള്‍.,. അങ്ങിനെയുള്ള കാവുകള്‍ അടുത്തെങ്ങാനും ഉണ്ട് എങ്കില്‍ കുറച്ച് സമയം അതിനകത്ത് പോയിരുന്നു വിശ്രമിക്കുക; അവിടത്തെ പക്ഷികളുടെയും ചീവീടുകളുടെയും മറ്റു ജീവികളുടെയും ശബ്ദം ശ്രവിക്കുക; പ്രകൃതിയും ഞാനും ഒന്നെന്ന സത്യം അറിയാന്‍ ശ്രമിക്കുക. അപ്പോള്‍ അറിയുവാന്‍ കഴിയും എത്രമാത്രം ഊര്‍ജ്ജവും ഉന്മേഷവും, സാമീപ്യം കൊണ്ട് മാത്രം പ്രകൃതി നമുക്ക് നല്‍കുന്നു എന്ന്..
ബുദ്ധിശൂന്യനായ ഹേ മനുഷ്യാ... ഇനിയും നില നില്‍ക്കുന്ന സര്‍പ്പക്കാവുകള്‍ എങ്കിലും സംരക്ഷിക്കുക; അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും...!
An Article By: Sudheesh NamaShivaya
Sunday, March 31, 2013
സര്‍പ്പക്കാവ് എന്ന സങ്കല്പം
4:36 AM
No comments
0 comments:
Post a Comment