Saturday, March 16, 2013

എന്താണ് സനാതന ധര്‍മ്മം ? ആരാണ് ഹിന്ദു ?



ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" - നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു.

ഒരു വ്യക്തിയെയോ ഗ്രന്ഥത്തെയോ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ മതം എന്ന ഒരു പിശാച് ജനിക്കുന്നു. ആ പിശാച് ഒരു മനസ്സില്‍ നിന്നും മറ്റു മനുഷ്യ മനസ്സുകളിലേക്ക്; സ്വര്‍ഗ്ഗം നരകം എന്നീ ഉപാധികള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി ആസൂത്രിതമായി കടന്നു കൂടുന്നു. പമ്പര വിഡ്ഢികളായ പാവം മനുഷ്യര്‍ ആ പിശാചിന്റെ മോഹവലയത്തില്‍ ഇല്ലാത്ത സ്വര്‍ഗ്ഗം മോഹിച്ചും, നരകത്തെ ഭയന്നും വെറും ഇരുകാലി മൃഗങ്ങളായി ജീവിക്കുന്നു. ഈ മതങ്ങള്‍ മനുഷ്യരെ ഏതെങ്കിലും ഒരു ഗ്രന്ഥം കാണിച്ച് അവയില്‍ പറയുന്ന വിവരക്കേടുകള്‍ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിച്ച് ചിന്താശക്തി ഇല്ലാത്ത ഒരു കഴുതയ്ക്ക് തുല്യം ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒപ്പം മനുഷ്യരുടെ ഇടയില്‍ വിദ്വേഷം വളര്‍ത്തി അവരെ പരസ്പരം കൊല ചെയ്യിച്ച് അവരുടെ രക്തം കുടിച്ചു കൊഴുക്കുന്നു. മതമാകുന്ന പിശാചിനെ മനസ്സില്‍ നിന്നും കുറച്ചു നേരം അകറ്റി നിര്‍ത്തി കണ്ണ് തുറന്ന് ചുറ്റും നോക്കൂ, ഈ സത്യം നിങ്ങള്ക്ക് ഏവര്ക്കും നേരില്‍ കാണാവുന്നതാണ്. കാണുന്നില്ല, എങ്കില്‍ നിങ്ങള്ക്ക് അജ്ഞാനം എന്ന തിമിരം ബാധിച്ചിരിക്കുന്നു എന്നറിയുക.

മതം എന്ന രക്തദാഹിയായ പിശാചിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന വെറും അന്ധവിശ്വാസികള്‍ക്ക് സനാതന ധര്‍മ്മത്തിന്റെ മഹത്വം എങ്ങിനെ മനസ്സിലാകും ? അന്ധമായി വിശ്വസിക്കുവാനും, പിന്തുടരുവാനും ആരെയും ഒരിക്കലും നിര്‍ബന്ധിക്കാത്തതുകൊണ്ട്, സനാതന ധര്‍മ്മം ഒരിക്കലും ഒരു മതമല്ല, മറിച്ച് ധര്‍മ്മം ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യര്‍ക്കും ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ അവകാശം നല്‍കുന്ന ഒരേ ഒരു സനാതന ധര്‍മ്മം. ആ ധര്‍മ്മത്തില്‍ ആണ് ഈ പ്രപഞ്ചം നില നില്‍ക്കുന്നത് എന്നതിനാല്‍ സനാതന ധര്‍മ്മം നശിക്കുമ്പോള്‍ ലോകം തന്നെ നശിക്കുന്നു.

തമസോ മാ ജ്യോതിര്‍ ഗമയ...!

മതം എന്ന അന്ധകാരത്തില്‍ നിന്നും ധര്‍മ്മം എന്ന വെളിച്ചത്തിലേക്ക് സഞ്ചരിക്കുക...!

ലോകാ സമസ്താ സുഖിനോ ഭവന്തു...!

4 comments:

  1. ഇതല്ലേ ... നിരീശ്വരവാദം

    ReplyDelete
  2. എല്ലാ വാദവും ഉണ്ട്. പക്ഷെ പ്രകൃതി,മനുഷ്യൻ, മൃഗം ഇവയെ ദ്രോഹിക്കാതെ, (വികസനം എന്ന ഓമനപേരിട്ടു വിളിച്ചാലും ) ഒരു നല്ല സമീപണം ഉണ്ടാകണം. സ്വർഗം നരകം ഒന്നും തന്നെ യില്ല. ഈ പ്രപഞ്ചവും അതിലെ സർവ്വതും പഞ്ചഭൂതത്താൽ നിർമ്മിതം. അപ്പോൾ എല്ലാറ്റിനും ജീവിക്കാൻ ഈ ഭൂമിയിൽ അവകാശമുണ്ട്.
    ശ്രഷ്ടി, സ്ഥിതി, സംഹാരം എല്ലാം നീ തന്നെ. നീ അന്വേഷിക്കുന്ന ദൈവം പ്രപഞ്ചത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ നിന്നിലും ഉണ്ട്. അഹം ബ്രഹ്മാസ്മി, തത്വമസി, ഗുരുദേവ കണ്ണാടി പ്രതിഷ്ഠ ഇവ ആലോചിച്ചാൽ മനസിലാകും.
    നീ ബന്ധിതൻ അല്ല. ബന്ധനത്തിൽ ആകണമെന്നത് നിന്റെ മാത്രം തീരുമാനം.
    ലോക സമസ്ത സുഖിനോ ഭവന്തു.
    വാസുദേവ കുടുംബകം.

    ReplyDelete