Saturday, March 16, 2013

ഞാന് ഒരു യഥാര്ത്ഥ ഹിന്ദു...!




ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ
ഇന്ദ്രിയാണി ഹയാന്യാഹുഃ
വിഷയാംസ്തത്ര ഗോചരാൻ
ആത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുർമനീഷിണഃ' (കഠ-വല്ലി 3, 3-4) 

ശരീരത്തെ രഥമായും ബുദ്ധിയെ സാരഥിയായും ഇന്ദ്രിയങ്ങളെ കുതിരകളായും മനസ്സിനെ കടിഞ്ഞാണായും പ്രാപഞ്ചികവിഷയങ്ങളെ കുതിരകൾക്ക് സഞ്ചരിക്കുവാനുള്ള മാർഗമായും ആത്മാവിനെ രഥിയായും ശരീരം, ഇന്ദ്രിയം, മനസ്സ് എന്നിവയോടുകൂടിയ ജീവാത്മാവിനെ ഭോക്താവായും ഇവിടെ വിഭാവനം ചെയ്തിരിക്കുന്നു...



ഞാന്ഒരു മതത്തിനും അടിമയല്ല...!
ഞാന്ഒരു ഗ്രന്ഥത്തിനും അടിമയല്ല...!
ഞാന്ഒരു പ്രവാചകനും അടിമയല്ല...!
ഞാന്ആരാധനാലയങ്ങള്ക്കും അടിമയല്ല...!
ഞാന്ദൈവത്തിനോ ദൈവ പുത്രനോ അടിമയല്ല...!
ഞാന്സ്വര്ഗ്ഗം നരകം എന്നീ അന്ധവിശ്വാസങ്ങള്ക്ക് അടിമയല്ല...!

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, ബോധം എന്നീ ഘടകങ്ങള്കൂടിച്ചേര്ന്നപ്പോള് ശരീരവും ഇക്കാണുന്ന പ്രപഞ്ചവും ഉണ്ടായി എന്ന് ഞാന്ശാസ്ത്രീയമായി അറിയുന്നു. പക്ഷെ എന്റെ യഥാര്ത്ഥ സ്വരൂപം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ശരീരമല്ല എന്നും, മറിച്ച് ആനന്ദഘനമായ ബോധമാണെന്നും ഞാന്മനസ്സിലാക്കുന്നു. ബോധം അഥവാ ഈശ്വരന്എങ്ങും നിറഞ്ഞു നില്ക്കുന്നതിനാല് പ്രപഞ്ചം മുഴുവന്ഞാന്ഈശ്വരനെ അനുഭവിക്കുന്നു. ഇക്കാരണത്താല്സര്വ്വ ചരാചരങ്ങളെയും ഞാന് ഈശ്വരന് തുല്യം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, പൂജിക്കുന്നു...!


 

അത്യന്ത സൂക്ഷ്മവും, എന്നാല് പ്രപഞ്ചത്തിനു കാരണ ഭൂതവുമായ മനസ്സ്, ബുദ്ധി, ബോധം എന്നിവയെ ഞാന്യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്എന്ന് വിളിക്കുന്നു. സത്യം തുടര്ച്ചയായി അനുസന്ധാനം ചെയ്യുന്നതിലൂടെ പ്രപഞ്ചം മുഴുവന്നിറഞ്ഞു വിലസുന്ന ബോധത്തില്‍, അഥവാ ശിവനില്ഞാന്വിലയം പ്രാപിക്കുന്നു. അങ്ങിനെ ഞാന്എന്ന ബോധവും ഈശ്വരന്എന്ന ബോധവും ഒന്നാകുന്നു...! ശിവോഹം...! 



0 comments:

Post a Comment