Friday, April 5, 2013

ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം; ധര്‍മ്മയുദ്ധം...!


ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.


കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം



ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ബാഹുല്യം നിമിത്തം ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ ഇത്രയും അറിഞ്ഞാല്‍ തന്നെ ഒരു മഹാഭാരതയുദ്ധം നമുക്ക് നമ്മില്‍ ദര്‍ശിക്കുവാന്‍ കഴിയും. ആ യുദ്ധം ചെയ്യുവാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമാണെന്ന് ഭഗവദ് ഗീത പറയുന്നു. അദ്ധ്യായം 2-32. ഈ യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാണോ...?

എങ്കില്‍, ശ്രീമദ് ഭഗവദ് ഗീത ഓരോ ശ്ലോകങ്ങള്‍ ആയി "ഹൈന്ദവ ശാസ്ത്രം" എന്ന ഈ പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക. ഒപ്പം ഈ പോസ്റ്റ്‌ SHARE ചെയ്ത് ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹമുള്ള എല്ലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ജാതിയോ മതമോ ഇല്ല, ശ്രീമദ് ഭഗവദ് ഗീത സമ്പൂര്‍ണ്ണ മനുഷ്യ രാശിയുടെ നന്മക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സത്യന്വേഷിയായ ഓരോ മനുഷ്യനും സമ്പൂര്‍ണ്ണ മാര്‍ഗ്ഗ ദര്‍ശിയാണ് ശ്രീമദ് ഭഗവദ് ഗീത.


By
- Sudheesh NamaShivaya

ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================
ലോകാ സമസ്താ സുഖിനോ ഭവന്തു
=================================

3 comments:

  1. ,കര്‍ണ്ണന്‍റെ അഹങ്കാരം എന്താണ് എന്ന്ഒന്നു വിശദീകരിക്കാമോ

    ReplyDelete
  2. അതെ മഹാപുരുഷനായ അദ്ദേഹം ഇതു നിലയിലാണ് അഹങ്കരിയകുന്നത് .

    ReplyDelete
  3. ഇത് കണ്ടപ്പോള്‍ എനിക്കും ദേഷ്യം വന്നു . സ്വന്തം മാതാവിനോടുള്ള സ്നേഹതിലയാലും , ഗുരു ഭക്തിയിലയാലും, അനിയന്മ്മരോട് തോന്നിയ സ്നേഹം , ഔദാര്യം, സഹിഷ്ണുത, ധാന ശീലം, സൌഹൃതം, എല്ലാ നിലയിലും അദ്ദേഹം വളരെ നല്ലവനാണ് എന്നാണ് മഹാഭാരതം വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നത്. ധീരനായ ആ മഹത് വ്യക്തിയെ അഹംകാരി എന്ന് ഉച്ചരിച്ച നിങ്ങള്‍ മഹാഭാരതം ഉള്‍ക്കൊണ്ടു വായിച്ചിട്ടില്ലാത്ത വ്യക്തിയാണ് . അധേഹമാണ് അതിലെ കേന്ദ്ര കഥാപാത്രം. അധെഹതിലൂടെയാണ് മഹാഭാരത കഥ നീലുന്നതെന്നും അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും . ഭാഗവനെക്കളും , അര്‍ജുനനെ ക്കളും ദുഷ്ട പണ്ടാവന്മാരെ ക്കളും വളരെ മുകളിലാണ് ആ രാധേയന്റെ സ്ഥാനം . അദ്ധേഹത്തിന്റെ കഥയാണ് മഹാഭാരതം . അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കരുത് . ഭിഷ്മാര്‍ ഭയത്തിന്റെ പ്രതീകാവും അല്ല . മഹാ ബല ശലിയാണ് അദ്ദേഹം .....

    ReplyDelete