Saturday, March 16, 2013

നമ്മുടെ ശത്രുവും മിത്രവും നാം തന്നെ...!

ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ചുറ്റുമുള്ളവരെയും അതുമല്ലെങ്കില്‍ ദൈവത്തെയും പഴിക്കുന്നവര്‍ ആണ് ഏറെയും. പക്ഷെ സത്യത്തില്‍ സ്വയം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം തന്നെയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. നാം ദിവസവും കര്‍മ്മം ചെയ്യുന്നു. എന്തിനു വേണ്ടി ? ഫലം ലഭിക്കുവാന്‍. വേണ്ടി..! അതിനര്‍ത്ഥം നമ്മില്‍ വന്നു ചേരുന്ന സുഖവും ദുഖവും നമ്മുടെ കര്‍മ്മത്തിന്റെ ഫലം തന്നെയാണ് എന്നല്ലേ ? 

നമ്മുടെ ശത്രുവിനെയും മിത്രത്തെയും നിശ്ചയിക്കുന്നത് നാം തന്നെയാണ് എന്നതിനാല്‍ എല്ലാവരെയും മിത്രമാക്കുവാനും ശത്രുവാക്കുവാനും ഉള്ള കഴിവ് നമ്മില്‍ ഉണ്ട് എന്നതാണ് സത്യം. ഇക്കാര്യം ശരിക്കും മനനം ചെയ്‌താല്‍ ഒന്ന് മനസ്സിലാക്കാം. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിനും ഉത്തരവാദി നാം തന്നെ...!

മറിച്ച് എല്ലാറ്റിനും ഉത്തരവാദി ഈശ്വരന്‍ ആണ് എന്നാണെങ്കില്‍ ഈശ്വരന്‍ ഒരു വിവരമില്ലാത്തവന്‍ ആണെന്ന് പറയേണ്ടി വരും. കാരണം ഒരാള്‍ക്ക് പരമസുഖം നല്‍കുമ്പോള്‍ മറ്റൊരാള്‍ക്ക് തീവ്ര ദുഃഖം നല്‍കുന്ന ഈശ്വരന്‍ നീതി എന്തെന്ന് അറിയാത്ത വെറുമൊരു വിഡ്ഢിയല്ലേ ? തന്റെ സൃഷ്ടിയെ എങ്ങിനെ പരിപാലിക്കണം എന്ന് പോലും അറിയാത്ത ഒരു വിഡ്ഢി ?

അതുകൊണ്ട് ദുഃഖം വരുമ്പോള്‍ ഈശ്വരനെയും ചുറ്റുമുള്ളവരെയും പഴിക്കാതെ അത് സ്വന്തം കര്‍മ്മ ഫലം ആണെന്ന് അറിയുക. മനസ്സു കൊണ്ടും വാക്ക് കൊണ്ടും കര്‍മ്മം കൊണ്ടും ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം തന്നെയാണ് അവര്‍ അനുഭവിക്കുന്നത്. ഇത് കൂടാതെ മനുഷ്യര്‍ മറ്റുള്ളവരുടെ ദുഖത്തിന് കൂടി കാരണമാകുന്ന നീചരായി അധ:പതിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

നമ്മുടെ ശത്രുവും മിത്രവും നാം തന്നെ...! നമ്മെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നാം തന്നെ...! 

സ്വാമിജിയുടെ ഈ പ്രഭാഷണം ശ്രദ്ധിക്കുക...

0 comments:

Post a Comment