ലോകാ സമസ്താ സുഖിനോ ഭവന്തു...!.

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്മ്മ

സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!


ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഇല്ലാത്ത
യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം...!

Friday, July 5, 2013

യോഗിയുടെ ജീവിതചര്യ (65)

                                                       സ്വാമി വിവേകാനന്ദന്‍


യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും. അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം. യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം. ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം. ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും. കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക. മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്. ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല. യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി. ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം. ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം:
എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും. [വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 214-218]

Thursday, April 18, 2013

ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ?


സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്.
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
"ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?"
സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു.
"സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?"
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു,
"എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?"
"അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി."
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്.
ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ.
അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.

Saturday, April 13, 2013

ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,


ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,!


ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും; തേച്ചു മിനുക്കിയ ഓട്ടു വിളക്കിന്റെ തിളക്കവും, കൊന്നപ്പൂവിന്റെ സൗന്ദര്യവും, ഉണ്ണിക്കണ്ണന്റെ മുഖത്തിന്‌ തിളക്കം കൂട്ടുന്ന ദീപങ്ങളുടെ പ്രഭയും എന്നും നമ്മുടെ മനസ്സില്‍ നന്മയായ് നിറയട്ടെ...;












ഒപ്പം ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു...!

Friday, April 5, 2013

എവിടെ സ്വർഗം ? എവിടെ നരകം? എന്തിന് മതം? എന്തിന് വിശ്വാസം?

മനുഷ്യന്‍ അനാദികാലം മുതൽതന്നെ ജീവിതത്തെ പഠിച്ചു വരുന്നു. സുഖ-ദുഃഖങ്ങളെയും സന്ദോഷ-സന്ദാപങ്ങളെയും അവന്‍ വ്യക്തമായി അറിയുന്നു. സുഖത്തെ അവന്‍ ഇഷ്ടപ്പെടുകയും ദുഃഖത്തെ വെറുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കാലങ്ങളായി സുഖത്തെ പ്രാപിക്കാനും ദുഃഖത്തെ അകറ്റാനും അവന്‍ പരിശ്രമിച്ചു വരുന്നു.

ഈ പരിശ്രമത്തില്‍ സുഖം നൽകാം എന്നോ ദുഃഖം അകറ്റാം എന്നോ ആരെങ്കിലും പറഞ്ഞാലോ? അതും ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ ഒരുപാടുണ്ടാകും. ഇവിടെയാണ്‌ ബാഹ്യമായ സ്വർഗത്തിന്റെയും നരകതിന്റെയും സങ്കൽപം ആവിർഭവിക്കുന്നത്. ലോഭ മോഹങ്ങളാല്‍ കീഴ്പ്പെടുത്താന്‍ എളുപ്പം സാധിക്കുന്ന ജീവിയാണ് മനുഷ്യന്‍.... .അതും അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം നൽകിയാണെങ്കില്‍ കൂടുതല്‍ എളുപ്പമായി. സുഖ-സമൃദ്ധിയും ദുഃഖനാശവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സ്വർഗം എല്ലാവരും ആഗ്രഹിക്കുന്നു.

എന്നാല്‍ അവിടെ എല്ലാവരെയും പ്രവേശിപ്പിക്കുമോ? ഇല്ല താനും. അതിനു ചില കാര്യങ്ങള്‍ അനുസരിക്കണം. അതായത് ചിലരുടെ അടിമയാകണം. അത്ര തന്നെ. ഇതിനെയാണ് മതം എന്ന്‍ പറയുന്നത്. ഇത്തരം അടിമകള്‍ ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് മനുഷ്യന്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നരകത്തില്‍ ഫ്രൈ ചെയ്താലോ? വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ എവിടെയും കാണും. അതുകൊണ്ട് തന്നെ ഇതിനെ ഒന്ന്‍ എതിർത്ത് ചിന്തിക്കാന്‍ പോലും അത്തരത്തില്‍ ഉള്ളവര്‍ ഭയക്കുന്നു. നല്ല ഒത്ത അടിമ തന്നെയല്ലേ ഉണ്ടായിരിക്കുന്നത് ..!

ഇനി ദൈവത്തിന്റെ അടിമയായത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‍ പലരും പറയുന്നത് കേൾക്കാം ! അവരോട് ഒന്നേ പറയാനുള്ളൂ. സുഹൃത്തെ, ദൈവത്തിന്റെ അല്ല ദൈവത്തെ കാണിച്ചു തരാം എന്ന്‍ പറയുന്ന ഈ മതത്തിന്റെയും അതില്‍ ഉള്ള വിശ്വാസത്തിന്റെയും അടിമയാണ് നിങ്ങള്‍ - ചിന്തിക്കൂ!!

ഇനി അടിമയായാല്‍ എന്ത് ദോഷം എന്നും ചോദിക്കുന്നവര്‍ ഉണ്ട്. ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്ന്‍ തന്നെ ദോഷം. ബുദ്ധിപരമായും മാനസികമായും യുക്തിപരമായും ഉള്ള വളർച്ചയെ അത് തടുക്കുന്നു. ഉദാഹരണത്തിന് ഒരു മനോരോഗി താന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആർക്കും സാധ്യമല്ല. കാരണം അത് അയാളുടെ വിശ്വാസമാണ്. പക്ഷെ സത്യമല്ല. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഈ വിശ്വാസം കൊണ്ടാണ് അയാളെ മനോരോഗി എന്ന്‍ പറയുന്നത്. ഇതുകൊണ്ടാണ് വിശ്വാസത്തില്‍ മാത്രം അധിഷ്ടിതമായ മതങ്ങളെ മാനോരോഗ കേന്ദ്രങ്ങള്‍ എന്ന്‍ പറയുന്നത്.

വിശ്വാസി ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്‌ - "അയ്യോ, അത് തെറ്റാണ്. മനുഷ്യന് ദൈവത്തെ അറിയാന്‍ സാധിക്കില്ല. ദൈവത്തെ സ്വര്‍ഗത്തില്‍ മാത്രമേ അറിയാനാകൂ."

അവരോട് പറയാനുള്ളത് ഇതാണ് - സുഹൃത്തെ, ഇത് നിങ്ങളെ മതം പഠിപ്പിച്ച് വച്ചിരിക്കുന്നതാണ്. നിങ്ങൾക്ക് ഒന്നും കഴിയില്ല എന്ന്‍ ധരിപ്പിച്ചില്ലെങ്കില്‍ അവർക്ക് പിടിച്ച് നില്ക്കാന്‍ സാധിക്കില്ല. നിങ്ങളെ അടിമയാക്കാന്‍ സാധിക്കില്ല. ചിന്തിക്കുക! ഒരിക്കലെങ്കിലും സത്യത്തെ അറിയാന്‍ ആഗ്രഹിക്കുക, പ്രയത്നിക്കുക, എന്നിട്ട് തീരുമാനിക്കുക.
അപ്പോള്‍ വിശ്വാസം അല്ലാതെ ദൈവത്തെ അറിയാന്‍ മാർഗമൊന്നും ഇല്ലല്ലോ; എല്ലാ സംസ്കാരങ്ങളും വിശ്വാസത്തില്‍ അധിഷ്ടിതമല്ലെ എന്നാണെങ്കില്‍,..... അല്ല! പ്രപഞ്ചത്തിന്റെ പാരസ്പര്യത്തില്‍ ഉള്ള അറിവില്‍ അധിഷ്ടിതമാണ് സനാതന ധർമ്മം. ഈ വായിക്കുന്നത് മലയാളം ആണ് എന്ന്‍ ഞാന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. ഞാന്‍ മനുഷ്യനാണ് എന്ന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. അറിവിന്റെ മാർഗത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യം അറിവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. അതിന് മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ഒരു വിശ്വാസി ഇനി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമായിരിക്കും ഇത് - "ഈ ലോകം സുഖം-ദുഃഖം, സന്ദോഷം-സന്താപം, ജനനം-മരണം, പുണ്യം-പാപം എന്നിങ്ങനെ ഒട്ടനവടി വൈരുദ്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇതിന് അനന്തമായ ഒരു സ്വർഗവും നരകവും ഇല്ലാതെ എങ്ങിനെ നീതി ഉണ്ടാകും? ദുഃഖം, സന്താപം, മരണം, പാപം എന്നിവയൊന്നും ഇല്ലാത്ത ഒരു സ്വർഗം അനിവാര്യമല്ലേ?"

ഉത്തരം ഇതാണ് - ഇവ വൈരുദ്യങ്ങള്‍ ആണെന്നുള്ളത് തന്നെ തെറ്റാണ്. ദ്വന്ദ്വങ്ങളായ ഇവ പരസ്പര വൈരുധ്യങ്ങളല്ല, പരസ്പരപൂരകങ്ങളാണ്. ഒന്നുള്ളത് കൊണ്ട് മാത്രമാണ് മറ്റേത് ഉള്ളത്, മറ്റേതിനെ നാം അറിയുന്നത്. ദുഃഖം ഉള്ളത് കൊണ്ടാണ് അതില്ലാത്ത അവസ്ഥയെ സുഖം എന്ന്‍ തിരിച്ചറിയുന്നത്. ഓരോ പർവതത്തിനും ഒരു താഴ്വരയുണ്ട്. പർവതം ഉള്ളത് കൊണ്ടാണ് മറ്റേതിനെ താഴ്വാരം എന്ന്‍ പറയുന്നത്. അത് താഴ്വാരം ആണെങ്കില്‍ പർവതം ഉണ്ട് എന്ന്‍ അർഥം. മാത്രമല്ല സുഖ ദുഃഖങ്ങള്‍ പോലുള്ള ദ്വന്ദ്വങ്ങള്‍ മാറിക്കൊണ്ടിരിക്കും, താത്കാലികമാണ്. അത് കൊണ്ട് തന്നെ അവ രണ്ടും അല്ല സത്യം. സുഖം അനുഭവിച്ചത് കൊണ്ട് അതിനെ ഇഷ്ടപ്പെടുകയും ദുഖത്തെ വെറുക്കുകയും ചെയ്യുന്ന മനുഷ്യന്റെ മനസ്സിനെ പറ്റി പറഞ്ഞല്ലോ; ഇതേ മനസ്സില്‍ നിന്നുമാണ് ബാഹ്യമായ സ്വർഗം എന്ന സങ്കല്പം വന്നത് എന്ന്‍ ഈ ചോദ്യത്തില്‍ നിന്ന്‍ തന്നെ വ്യക്തമല്ലേ. എന്ന്‍ വച്ചാല്‍ ദുഃഖം, സന്താപം, മരണം, പാപം ഇത്യാദി മാത്രമല്ല, സുഖം, സന്ദോഷം, ജനനം, പുണ്യം ഇത്യാദിയും ഇല്ലാത്ത പരിപൂര്ണ്ണ സ്വാതന്ത്ര്യമാണ്, അനന്തമായ ആനന്ദമാണ് ലക്ഷ്യം - അതാണ്‌ മോക്ഷം. പ്രപഞ്ചത്തിലെ ഈ ദ്വന്ദ്വങ്ങളില്‍ ഉള്ള മനുഷ്യന്റെ മോഹം ആണ് ഇതില്‍ നിന്നും അവനെ പിൻവലിക്കുന്നത്.

വിശ്വാസിക്ക് ഇനിയും സംശയം കാണാം - സ്വർഗത്തിലെ സുഖങ്ങൾക്ക് വേണ്ടിയല്ലെങ്കില്‍ മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം പിന്നെയെന്താണ്? എന്തിന് നാം ജനിക്കുന്നു, ജീവിക്കുന്നു!?

ഈ ചോദ്യം ചോദിക്കാന്‍ നിങ്ങൾക്ക് സാധിച്ചെങ്കില്‍ അത് ശുഭസൂചകമാണ്. കാരണം നിങ്ങളുടെ ചോദ്യങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ കണ്ടെത്തേണ്ട ഉത്തരമാണ് അതാണ്‌ പ്രഥമ ലക്ഷ്യവും. ആ അറിവ് നിങ്ങൾക്ക് ലഭിച്ചാല്‍, അല്ലെങ്കില്‍ ലഭിക്കണം എന്ന സത്യസന്ധമായ ആഗ്രഹമെങ്കിലും വന്നാല്‍ നിങ്ങള്‍ ധന്യരായെന്ന്‍ കരുതാം.

ചട്ടക്കൂടുകളും അതിരുകളും പോളിച്ചെറിഞ്ഞ് നമുക്ക് മുന്നേറാം - പരമ സത്യത്തിലേക്ക് - മോക്ഷത്തിലെക്ക്! വിശ്വാസത്തിലൂടെയല്ല, അറിവിലൂടെ.

അടിമത്തം പോലും ദൈവ ദാനമാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. അനന്ത സ്വാതന്ത്ര്യത്തിലേക്ക് ഉള്ള മനുഷ്യന്റെ യാത്രയെ ഒന്നു വഴി തിരിക്കാൻ/തെറ്റിക്കാൻ മതങ്ങള്ക്ക് സാധിക്കുമായിരിക്കാം. പക്ഷെ എക്കാലവും മനുഷ്യനെ ഒരു കിണറ്റിന്റെ ഇട്ടാവട്ടത്ത് തളച്ചിടാൻ അവർക്ക് സാധിക്കില്ല. കാരണം എത്ര വളഞ്ഞൊഴുകിയാലും പല പാതയിൽ പല ദൂരം സഞ്ചരിച്ചാലും നദിയുടെ ലക്‌ഷ്യം കടലാണെങ്കിൽ അത് എത്തിയിരിക്കും.
by..
Vishnu Prakash Nangath

ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം; ധര്‍മ്മയുദ്ധം...!


ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.


കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം



ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ബാഹുല്യം നിമിത്തം ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ ഇത്രയും അറിഞ്ഞാല്‍ തന്നെ ഒരു മഹാഭാരതയുദ്ധം നമുക്ക് നമ്മില്‍ ദര്‍ശിക്കുവാന്‍ കഴിയും. ആ യുദ്ധം ചെയ്യുവാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമാണെന്ന് ഭഗവദ് ഗീത പറയുന്നു. അദ്ധ്യായം 2-32. ഈ യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാണോ...?

എങ്കില്‍, ശ്രീമദ് ഭഗവദ് ഗീത ഓരോ ശ്ലോകങ്ങള്‍ ആയി "ഹൈന്ദവ ശാസ്ത്രം" എന്ന ഈ പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക. ഒപ്പം ഈ പോസ്റ്റ്‌ SHARE ചെയ്ത് ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹമുള്ള എല്ലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ജാതിയോ മതമോ ഇല്ല, ശ്രീമദ് ഭഗവദ് ഗീത സമ്പൂര്‍ണ്ണ മനുഷ്യ രാശിയുടെ നന്മക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സത്യന്വേഷിയായ ഓരോ മനുഷ്യനും സമ്പൂര്‍ണ്ണ മാര്‍ഗ്ഗ ദര്‍ശിയാണ് ശ്രീമദ് ഭഗവദ് ഗീത.


By
- Sudheesh NamaShivaya

ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================
ലോകാ സമസ്താ സുഖിനോ ഭവന്തു
=================================

Sunday, March 31, 2013

സര്‍പ്പക്കാവ് എന്ന സങ്കല്പം

ഹൈന്ദവ ധര്‍മ്മത്തോളം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഈ ലോകത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായി കണ്ടു വരാറുള്ളതും, എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സര്‍പ്പക്കാവുകള്‍..,. നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും തന്നെ ദ്രോഹിക്കാതെ; അവര്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കികൊടുക്കുക എന്നത് ഒരു കര്‍ത്തവ്യമായി കണ്ടിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് സര്‍പ്പക്കാവ് എന്ന സങ്കല്പം. പേര് സര്‍പ്പക്കാവ് എന്നാണെങ്കിലും സര്‍പ്പങ്ങള്‍ മാത്രമല്ല; നാനാവിധ പക്ഷി മൃഗാദികള്‍ അവിടെ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയ്ക്ക്; ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ ആയിരിക്കും ഒരു യഥാര്‍ത്ഥ സര്‍പ്പക്കാവ്. വളരെ വലിയ ഒരു സര്‍പ്പക്കാവിനോട് ചേര്‍ന്ന് നിന്നിരുന്ന ഒരു ഗൃഹത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ സ്ഥിരമായി കാണുമായിരുന്ന, പേരുകള്‍ പോലും അറിയാത്ത ചില പ്രത്യേകയിനം മരങ്ങളും, ചെടികളും, പക്ഷികളും ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. ഉച്ചയൂണിന് സ്കൂള്‍ വിടുമ്പോള്‍ ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവ മത്സരിച്ചു പെറുക്കിഎടുക്കുന്നതിനായി വീട്ടുമുറ്റത്ത് എന്നും കുട്ടികളുടെ ബഹളമായിരിക്കും. വീടിന്റെ അകത്തും പുറത്തുമായി ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുള്ള സര്‍പ്പങ്ങള്‍ ആരെയും ഒരിക്കലും ഉപദ്രവിചിരുന്നില്ല എന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അകാരണമായി ആരെയും ഉപദ്രവിക്കാത്തതും; എന്നാല്‍ ഉപദ്രവിച്ചാല്‍ സ്വയരക്ഷയ്ക്കു വേണ്ടി വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാത്തതിനാല്‍ പ്രകൃതി നല്‍കിയ വിഷം ശത്രുനാശനത്തിനു വേണ്ടി ഉപയോഗിക്കുന്ന ജീവികള്‍ ആണ് സര്‍പ്പങ്ങള്‍..,. പക്ഷെ പുരാതന കാലം മുതലേ മനുഷ്യന്‍; തന്റെ ജീവന്‍ ഇല്ലാതാക്കുവാന്‍ മാത്രം ശക്തിയുള്ള സര്‍പ്പത്തെ തന്റെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്നു. പക്ഷെ എല്ലാ ജീവികളിലും ഈശ്വര ചൈതന്യം ദര്‍ശിച്ചിരുന്നതിനാല്‍; സര്‍പ്പത്തെ പോലും സ്നേഹിക്കുവാനും ആരാധിക്കുവാനും ആണ് സനാതന ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് വെറുക്കപ്പെടേണ്ടതായ ഒരു ജീവിയും ഈശ്വരന്റെ സൃഷ്ടിയില്‍ ഇല്ല. നമ്മെപ്പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഉള്ള അധികാരവും അവകാശവും എല്ലാ ജീവികള്‍ക്കും ഉണ്ടെന്ന് മാത്രമല്ല; എല്ലാ ജീവികളും പ്രകൃതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്ന ശാസ്ത്രീയ തത്വവും ഹൈന്ദവ ധര്‍മ്മം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് മനുഷ്യന്‍ മാത്രമല്ല; മറിച്ച് സര്‍വ്വ ചരാചരങ്ങളും ഇവിടെ ആവ്യശ്യമാണ് എന്ന് മനസ്സിലാക്കുവാന്‍ മാത്രം ബുദ്ധിയും അറിവും വിവേകവും ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.,. പക്ഷെ ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും, സെമിറ്റിക് മതങ്ങളും വളര്‍ന്നപ്പോള്‍ സാമാന്യ ബുദ്ധി എന്നത് മനുഷ്യന് നഷ്ടപ്പെട്ടു. അതിന്റെ ഫലമായി നമ്മുടെ പൂര്‍വ്വികര്‍ അവരുടെ നന്മയുടെ പ്രതീകമായി ഈ പ്രകൃതിയില്‍ അവശേഷിപ്പിച്ച സ്മാരകങ്ങളും വിവരമില്ലാത്ത മനുഷ്യര്‍ തച്ചു തകര്‍ക്കുന്നു; എന്നിട്ട് അതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കുന്നു; കൂടാതെ അടുത്ത തലമുറയെ കൂടി അവന്റെ പാപത്തിന്റെ ബലിയാടുകളാക്കുന്നു.
ഈ പ്രകൃതിയെ നശിപ്പിച്ചാല്‍; ആകാശത്തില്‍ കസേരയിട്ട് ഇരിക്കുന്ന ഒരു ദൈവം മനുഷ്യരെ രക്ഷിക്കാന്‍ ഭൂമിയില്‍ ഇറങ്ങി വരും എന്ന് ഒരിക്കലും ധരിക്കേണ്ടതില്ല. ആകാശത്ത് ദൈവം ഉണ്ട്; സ്വര്‍ഗ്ഗം ഉണ്ട്; നരകം ഉണ്ട് എന്ന് സ്വപ്നം കണ്ടു ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിച്ച മതങ്ങള്‍ ആണ് ഈ ലോകത്തിന്റെ നാശത്തിനു മൂല കാരണം എന്ന് നിസ്സംശയം പറയാം. കാരണം; ഈ ലോകത്തെ എങ്ങിനെ നശിപ്പിച്ചാലും സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് ദൈവം സ്വന്തം പേരില്‍ സ്ഥലം പതിച്ചു തരുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന മൂഡബുദ്ധികള്‍ ഈ പ്രകൃതിയെ ഇരിക്കുന്ന കൊമ്പു മുറിക്കും പോലെ നിര്‍ദ്ദയം നശിപ്പിക്കുന്നു...! കേവല ചിന്താശക്തിയും ബുദ്ധിയും ഇല്ലാത്ത സ്വര്‍ഗ്ഗ സ്വപ്നജീവികളായ മതവിശ്വാസികള്‍ എന്നെന്നും ഈ ലോകത്തിന് ഒരു ശാപം തന്നെയാണ്. ഊര്‍ജ്ജത്തിന്റെ കലവറകള്‍ ആണ് സര്‍പ്പക്കാവുകള്‍.,. അങ്ങിനെയുള്ള കാവുകള്‍ അടുത്തെങ്ങാനും ഉണ്ട് എങ്കില്‍ കുറച്ച് സമയം അതിനകത്ത് പോയിരുന്നു വിശ്രമിക്കുക; അവിടത്തെ പക്ഷികളുടെയും ചീവീടുകളുടെയും മറ്റു ജീവികളുടെയും ശബ്ദം ശ്രവിക്കുക; പ്രകൃതിയും ഞാനും ഒന്നെന്ന സത്യം അറിയാന്‍ ശ്രമിക്കുക. അപ്പോള്‍ അറിയുവാന്‍ കഴിയും എത്രമാത്രം ഊര്‍ജ്ജവും ഉന്മേഷവും, സാമീപ്യം കൊണ്ട് മാത്രം പ്രകൃതി നമുക്ക് നല്‍കുന്നു എന്ന്..
ബുദ്ധിശൂന്യനായ ഹേ മനുഷ്യാ... ഇനിയും നില നില്‍ക്കുന്ന സര്‍പ്പക്കാവുകള്‍ എങ്കിലും സംരക്ഷിക്കുക; അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും...! An Article By: Sudheesh NamaShivaya

Saturday, March 30, 2013

എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ? ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്. ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂര്‍ണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ‍ നരകത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തിയോ, സ്വര്‍ഗത്തിന്റെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്‍, ഹിരണ്യകശിപു, അന്ധ്ധകാസുരന്‍, ത്രിപുരാസുരന്‍, മുതലായ അസുരന്മാര്‍ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്തുവാന്‍‍ ആ മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല. ഇവിടെയാണ്‌ ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല. ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്‍‍ അല്ല, മറിച്ച്‌ സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങള്ക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച്‌ ചെകുത്താന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി‍ ഒതുങ്ങുന്നു. സമാധാനം, Peace, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വര്‍ഗ്ഗം, മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..! നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്‍ജ്ജുനന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും ലഭിക്കാന്‍ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...

Chenda Melam

Chenda Melam :-

Sandhya Deepam


1001Thengamuttu


ഹരിനാമകീര്‍ത്തനം വ്യാഖ്യാനം ശ്ലോകം



ശ്ലോകം - 12

നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ- 
ളിക്കും, ദിവാകരനുദിച്ചങ്ങുയര്‍ന്നിടവെ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്ക..!!! നിന്നടിമ നാരായണായ നമ: 

 മുന്‍പറഞ്ഞ ശ്ലോകത്തിലെപോലെ ആദ്യമായി സഗുണ തലത്തില്‍ ഈശ്വരോപാസന നടത്തിതുടങ്ങുന്ന സാധകന്‍ പിന്നീട് നിരാകര(നിര്‍ഗുണ) തലത്തിലേക്ക് ഗുരു കൃപയാല്‍ ഉയരും..അവിടെയാണ് ജീവാത്മ-പരമാത്മ ഐക്യം പൂര്‍ണ്ണമാകുന്നത്.നിരാകര(നിര്‍ഗുണ) ഉപാസനയെ ദൃഷ്ടാന്ത സഹിതം പ്രകീര്തിക്കുകയാണ് ഈ ശ്ലോകത്തില്‍...,.

  രാത്രി സമയത്ത് നക്ഷത്രങ്ങള്‍ ധാരാളമായി കാണപ്പെടുന്നു, ചന്ദ്രന്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു..ഉദയ സൂര്യന്‍റെ കിരണം വന്നു തുടങ്ങുംപോളേക്കും നക്ഷത്രങ്ങളും ചന്ദ്രനും മറഞ്ഞു തുടങ്ങും...സൂര്യന്‍ പൂര്‍ണ്ണമായി പ്രകാശിക്കുമ്പോള്‍ ചന്ദ്ര നക്ഷത്രാദികള്‍ പൂര്‍ണ്ണമായി മറയുന്നു..എങ്ങും സൂര്യപ്രാകാശം മാത്രമാകുന്നു...അജ്ഞാനത്തെ ദൂരികരിക്കുന്ന ജ്ഞാനത്തെ സൂര്യനോട് ഉപമിക്കുക എന്നത് വേദ കാലംതൊട്ടുള്ള രീതിയാണ്...അതേപോലെ ഗരുഡന്‍ പക്ഷിയാണെങ്കിലും ബാക്കിയെല്ലാ പക്ഷി വര്‍ഗ്ഗവും ഗരുഡനു താഴെയാണ് സ്ഥാനം..ഭഗവത്‌ പ്രാപ്തിക്കു വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അവയെക്കാളൊക്കെ നിരാകാരോപാസനയാണ് ശ്രേഷ്ഠം എന്ന് സ്ഥാപിക്കുന്നു ദൃഷ്ടാന്തതിലൂടെ.എന്തെന്നാല്‍ എല്ലാം ഉപാസനയും ആത്യന്തികമായി എത്തുന്നത്‌ നിരാകര തലത്തിലാണ്.അതിനാല്‍ ഏറ്റവും ശ്രേഷ്ഠം നിരാകര ഉപാസന തന്നെയാണ്..അവിടെയാണ് മഹാ വാക്യങ്ങളുടെ പൊരുള്‍ വ്യക്തമാകുന്നത്..അതിനാല്‍ ഭഗവാനെ അവിടുത്തെ നിരാകര തലത്തില്‍ ഉപാസിക്കുന്ന ഒരടിമയാണ് ഞാന്‍..ദയവു ചെയ്തു പ്രസാദിച്ചാലും ....

ശ്ലോകം - 13

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയില്‍ പലതു കണ്ടിട്ടുണര്ന്നവനൊ-
ടൊപ്പം ഗ്രഹിക്ക, ഹരി നാരായണായ നമ:    

  നിരാകര ഉപാസനകൊണ്ട് ലഭിക്കുന്ന അഖണ്ഡബോധത്തെ (ജീവാത്മ-പരമാത്മ ഐക്യം/സാക്ഷാത്കാരം) കുറിച്ച് വ്യക്തമാക്കുന്നു ഈ ശ്ലോകത്തില്‍..,.

  മത്പ്രാണന്‍(,(ജീവാത്മാവ്) പരന്‍ (പരമാത്മാവ്) ഒന്നെന്നു ഉറപ്പായവനു, ജീവാത്മ-പരമാത്മ ഐക്യം സാക്ഷത്കരിച്ചവന് തത്പ്രാണ ദേഹം, അജ്ഞാന ദിശയില്‍ ദേഹത്തില്‍ ഇരുന്നു അഹങ്കരിച്ച ഞാന്‍ എന്ന പ്രാണന്‍,പ്രാണന് ആശ്രയമായ ദേഹം,അതിന്‍റെ തൃപ്തിക്കായി കൂടെയുള്ള ഭാര്യ,ധനം എന്നുവേണ്ട ശരീരത്തില്‍ കൂടി അനുഭവിച്ച ബാഹ്യ പ്രപഞ്ചം ഉള്‍പടെ ശരീരം പോലും മിഥ്യയാണെന്നു /അനിത്യമാണെന്നറിയുന്നു. ഏതുപോലെയെന്നോ സ്വപ്നത്തില്‍ നമ്മള്‍ പലതും കാണുന്നു..സ്വപ്നം കാണുന്ന സമയം അത് സത്യമായി അനുഭവപ്പെടുന്നു.സ്വപ്നത്തില്‍ നിന്നുണര്‍ന്നാലോ  അതുവരെ കണ്ടെതെല്ലാം മിഥ്യയാണെന്നു ബോധ്യപ്പെടുന്നു..അതേപോലെ പരമാത്മസാക്ഷാത്കാരം നേടിക്കഴിയുംപോള്‍ ഈ പ്രപഞ്ചം തന്നെ മിഥ്യ എന്ന് ബോധിച്ചു പരാ ജാഗ്രതിലേക്ക് ഉണരുന്നു സാധകന്‍..,...അദ്വൈത ദര്‍ശനത്തെ ദൃഷ്ടാന്ത സഹിതം വ്യക്തമാക്കുന്നു ഇവിടെ..

Saturday, March 16, 2013

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ?

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ? ഏവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍... ,,,!




 

നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.





മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും..
2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..
3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..
5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...

ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. 

ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്, അല്ലാതെ അവര്‍ക്ക് സ്വയം ആരാധിക്കുവാന്‍ വേണ്ടി ആയിരുന്നില്ല എന്നറിയുക. ശരീരത്തിന്റെ ഒരു പ്രതീകം തന്നെയാണ് ക്ഷേത്രം. ശരീരത്തില്‍ എപ്രകാരം ഈശ്വരന്‍ ആത്മാവായി കുടികൊള്ളുന്നുവോ; അതുപോലെ ക്ഷേത്രം എന്ന ദേവ ശരീരത്തില്‍ പ്രതിഷ്ഠയായി ഈശ്വര ചൈതന്യത്തെ ഭക്തന്മാരും ജ്ഞാനികളും സങ്കല്‍പ്പിച്ചു ദര്‍ശിക്കുന്നു.

ഇനിയും, ക്ഷേത്ര ദര്‍ശനത്തില്‍ നിങ്ങള്ക്ക് ഒട്ടും താല്പര്യമോ; നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് അതിനുള്ള സൗകര്യമോ ഇല്ല എങ്കില്‍, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ക്ഷേത്ര സമാനമായ ഒരു അന്തരീക്ഷം മുകളില്‍ വിവരിച്ചത് പോലെ സ്വന്തം ഗൃഹത്തില്‍ തന്നെ ഒരുക്കാവുന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ഗൃഹം തന്നെ അങ്ങേയറ്റം പരിശുദ്ധി ഉള്ളതായിത്തീരും. പക്ഷെ അതിനു വേണ്ടി മത്സ്യ മാംസാദികള്‍ മുതലായ നികൃഷ്ടമായ ആഹാരാദികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക തന്നെ വേണം. ഒരു കാരണവശാലും ഇവ വീട്ടില്‍ കയറ്റുവാന്‍ ഇടയാവരുത്. "മരിച്ച വീട്ടില്‍ പോയാല്‍ തിരിച്ച് സ്വന്തം വീട്ടില്‍ കയറും മുന്‍പേ കുളിക്കണം; അപ്പോള്‍ ശവം തിന്നാലോ ?" എന്നാണ് മാംസം കഴിച്ച് തന്നെ കാണാന്‍ വന്ന ഒരു ഭക്തനോട്‌ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ചോദിച്ചത്. പ്രാണവേദനയോടെ പിടഞ്ഞു വീണു മരിക്കുന്ന ജീവികളുടെ ശാപം, ആ മാംസം കഴിക്കുന്ന മനുഷ്യര്‍ക്ക്‌ ലഭിക്കുന്നു. ആ ശാപം പിന്നീട് അവരില്‍ മാറാ രോഗങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നു എന്നതിനാല്‍ മത്സ്യ മാംസാദികള്‍ ഏറ്റവും നികൃഷ്ടവും പാപദായകവുമാണ് എന്നറിയുക. ഇക്കാരണത്താലാണ് മത്സ്യ മാംസാദികള്‍ കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹവും ഐശ്വര്യവും നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍; ഗൃഹവും പരിസരവും ക്ഷേത്രത്തിനു സമാനം പരിശുദ്ധി ഉള്ളതായി സൂക്ഷിക്കുക...! അങ്ങിനെ ആയാല്‍ ഈശ്വര ചൈതന്യം ജീവിതത്തില്‍ സദാ അനുഭവിക്കാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു, അതിനു ശാസ്ത്രീയമായ വാദഗതികളും നിരത്തുന്നു. അങ്ങിനെ വിശ്വസിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇഷ്ടമുള്ളത് പോലെ വിശ്വസിക്കുവാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്. പക്ഷെ അത് വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ വിശ്വസിക്കേണ്ട ആവശ്യവും ഇല്ല. അതാണ്‌ സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഒന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധവിശ്വാസി ആകുവാന്‍ സനാതന ധര്‍മ്മം ആരെയും പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യനെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട്, അവരെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് ക്ഷേത്രം, ദേവസ്ഥാനം മുതലായ പേരുകളില്‍ ഉണ്ടാകുന്നു എന്നതിനാല്‍, അങ്ങിനെയുള്ള സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറുന്നതാകും ഏവര്ക്കും നല്ലത്. പണം നല്കിയാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം എന്നൊക്കെപ്പറഞ്ഞ് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പരസ്യം നല്‍കുന്നവര്‍ മിക്കവാറും എല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെയാണ്. പണം വാങ്ങി നിങ്ങളുടെ കാര്യം സാധിപ്പിക്കാന്‍ ഈശ്വരന്‍ നിങ്ങളുടെ "വാടക ഗുണ്ട" അല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കുക. സനാതന ധര്‍മ്മത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാക്ഷസ ബുദ്ധികളായ ഇക്കൂട്ടരില്‍നിന്നും ഏതു വിധേനയും അകലം പാലിക്കുക.

മുകളില്‍ പറഞ്ഞതു പോലെ ആഗ്രഹ സഫലീകരണത്തിന് ഓരോരുത്തരും ജപിക്കേണ്ട മന്ത്രങ്ങളും, സ്തോത്രങ്ങളും, പാലിക്കേണ്ട ജീവിത ചര്യകളും ഉണ്ട്. അവയെല്ലാം പിന്തുടര്‍ന്നാല്‍ തന്നെ മതിയാകും. അതിനായി ജഗത്ഗുരു ശങ്കാരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ വിശ്വഗുരുക്കന്മാരുടെ കൃതികള്‍ വായിക്കുക, ശ്രീമദ് ഭഗവദ് ഗീത വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം ഇവയില്‍നിന്നു തന്നെ ലഭിക്കും. ഇവയെല്ലാം അറിഞ്ഞിരുന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യുവാന്‍ ഈ ലോകത്തില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. നിങ്ങളുടെ അറിവില്ലായ്മ ആണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നതിനാല്‍ അറിവ് നേടുക എന്നതാണ് മുക്തി ലഭിക്കുവാന്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം.

നിങ്ങള്‍ എന്തിനു ക്ഷേത്രത്തില്‍ പോകുന്നു; പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ ചോദിക്കുവാനും വാദിക്കുവാനും വരുന്ന അന്യമതസ്ഥരോട് ഉടനെ തിരിച്ചു ചോദിക്കുക; അവര്‍ എന്തുകൊണ്ട് ഏതോ ഒരു ദേശത്ത് കിടക്കുന്ന ആരാധനാലയത്തെ ലക്ഷ്യമാക്കി ദിവസവും പലതവണ തലകുത്തി നിന്ന് പ്രാര്‍ഥിക്കുന്നു ? അവിടെ പോകുന്നതും പ്രദക്ഷിണം ചെയ്യുന്നതും; കല്ലുകളില്‍ ചുംബിക്കുന്നതും പുണ്യമായി കരുതുന്നു ? രൂപങ്ങള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് വച്ച് മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നു ? ഇതൊക്കെ സ്വയം ചെയ്തിട്ട് എന്തിനീ വിഡ്ഢിച്ചോദ്യം മറ്റുള്ളവരോട് ചോദിക്കുന്നു ? നിങ്ങള്ക്ക് അവയെല്ലാം ഒരു പ്രതീകം ആണെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊരു പ്രതീകം ആണെന്നും; നിങ്ങളുടെതിനേക്കാള്‍ ഞങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെയധികം ശാസ്ത്രീയവും ശ്രേഷ്ഠവുമായ രീതിയാണെന്നും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ നിരത്തി വ്യക്തമായി പറഞ്ഞു കൊടുക്കുക. ഇങ്ങിനെ പറയേണ്ടി വരുന്നത് അന്യമതസ്ഥരെ നിന്ദിക്കുവാണോ കളിയാക്കുവാനോ അല്ല; മറിച്ച് ഇങ്ങനെ ചോദിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുള്ളതുകൊണ്ടും, "മതപരിവര്‍ത്തനം എന്ന കാളകൂടവിഷം" ഉള്ളില്‍ കൊണ്ട് നടക്കുന്ന "ആട്ടിന്‍ തോലിട്ട ചെന്നായകള്‍ " വിഹരിക്കുന്ന ഈ സമൂഹത്തില്‍ അവര്‍ക്ക് എങ്ങിനെ മറുപടി കൊടുക്കണം എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആയതുകൊണ്ടും മാത്രമാണ്. 

ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ
ഏതത് യോ വേത്തി തം പ്രാഹു: ക്ഷേത്രജ്ഞ ഇതി തദ്വിദ: || ശ്രീമദ് ഭഗവദ് ഗീത - 13-1
इदं शरीरं कौन्तेय क्षेत्रमित्यभिधीयते 
एतत् यो वेत्ति मां प्राहुः क्षेत्रज्ञ इति तद्विद: || श्रीमद भगवद गीता - १३-१ 

ഹേ കൌന്തേയാ, ഈ ശരീരം ക്ഷേത്രം എന്ന് പറയപ്പെടുന്നു. ആര് ഈ ക്ഷേത്രത്തെ അറിയുന്നുവോ, അവനെ ക്ഷേത്രജ്ഞന്‍ എന്ന് ക്ഷേത്രജ്ഞ വിവേകികള്‍ പറയുന്നു.

എന്താണ് സനാതന ധര്‍മ്മം ? ആരാണ് ഹിന്ദു ?



ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" - നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു.

ഒരു വ്യക്തിയെയോ ഗ്രന്ഥത്തെയോ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ മതം എന്ന ഒരു പിശാച് ജനിക്കുന്നു. ആ പിശാച് ഒരു മനസ്സില്‍ നിന്നും മറ്റു മനുഷ്യ മനസ്സുകളിലേക്ക്; സ്വര്‍ഗ്ഗം നരകം എന്നീ ഉപാധികള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി ആസൂത്രിതമായി കടന്നു കൂടുന്നു. പമ്പര വിഡ്ഢികളായ പാവം മനുഷ്യര്‍ ആ പിശാചിന്റെ മോഹവലയത്തില്‍ ഇല്ലാത്ത സ്വര്‍ഗ്ഗം മോഹിച്ചും, നരകത്തെ ഭയന്നും വെറും ഇരുകാലി മൃഗങ്ങളായി ജീവിക്കുന്നു. ഈ മതങ്ങള്‍ മനുഷ്യരെ ഏതെങ്കിലും ഒരു ഗ്രന്ഥം കാണിച്ച് അവയില്‍ പറയുന്ന വിവരക്കേടുകള്‍ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിച്ച് ചിന്താശക്തി ഇല്ലാത്ത ഒരു കഴുതയ്ക്ക് തുല്യം ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒപ്പം മനുഷ്യരുടെ ഇടയില്‍ വിദ്വേഷം വളര്‍ത്തി അവരെ പരസ്പരം കൊല ചെയ്യിച്ച് അവരുടെ രക്തം കുടിച്ചു കൊഴുക്കുന്നു. മതമാകുന്ന പിശാചിനെ മനസ്സില്‍ നിന്നും കുറച്ചു നേരം അകറ്റി നിര്‍ത്തി കണ്ണ് തുറന്ന് ചുറ്റും നോക്കൂ, ഈ സത്യം നിങ്ങള്ക്ക് ഏവര്ക്കും നേരില്‍ കാണാവുന്നതാണ്. കാണുന്നില്ല, എങ്കില്‍ നിങ്ങള്ക്ക് അജ്ഞാനം എന്ന തിമിരം ബാധിച്ചിരിക്കുന്നു എന്നറിയുക.

മതം എന്ന രക്തദാഹിയായ പിശാചിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന വെറും അന്ധവിശ്വാസികള്‍ക്ക് സനാതന ധര്‍മ്മത്തിന്റെ മഹത്വം എങ്ങിനെ മനസ്സിലാകും ? അന്ധമായി വിശ്വസിക്കുവാനും, പിന്തുടരുവാനും ആരെയും ഒരിക്കലും നിര്‍ബന്ധിക്കാത്തതുകൊണ്ട്, സനാതന ധര്‍മ്മം ഒരിക്കലും ഒരു മതമല്ല, മറിച്ച് ധര്‍മ്മം ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യര്‍ക്കും ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ അവകാശം നല്‍കുന്ന ഒരേ ഒരു സനാതന ധര്‍മ്മം. ആ ധര്‍മ്മത്തില്‍ ആണ് ഈ പ്രപഞ്ചം നില നില്‍ക്കുന്നത് എന്നതിനാല്‍ സനാതന ധര്‍മ്മം നശിക്കുമ്പോള്‍ ലോകം തന്നെ നശിക്കുന്നു.

തമസോ മാ ജ്യോതിര്‍ ഗമയ...!

മതം എന്ന അന്ധകാരത്തില്‍ നിന്നും ധര്‍മ്മം എന്ന വെളിച്ചത്തിലേക്ക് സഞ്ചരിക്കുക...!

ലോകാ സമസ്താ സുഖിനോ ഭവന്തു...!

മഹാശിവരാത്രി മാഹാത്മ്യം...!


പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

മനസ്സ്; ബുദ്ധി, ബോധം അഥവാ Mind, Intellect, Consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയണം.

മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.

മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്‌ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.

സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..,

പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.

മോക്ഷം എന്ന അമൃത് നേടുവാന്‍ ശ്രീ പരമേശ്വരന്‍ ഏവരെയും അനുഗ്രഹിക്കട്ടെ...
എല്ലാവര്ക്കും മഹാശിവരാത്രി ആശംസകള്‍...
ഓം നമ:ശ്ശിവായ:

ഭഗവാന്‍ എപ്പോള്‍, എവിടെ, എങ്ങിനെ അവതരിക്കുന്നു...?

ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭഗവാന്‍ എവിടെ എപ്പോള്‍ എങ്ങിനെ അവതരിക്കുന്നു ?

എല്ലാവരും തീര്‍ച്ചയായും ഈ പ്രഭാഷണം ശ്രദ്ധിക്കുക. നമ്മില്‍ ശുദ്ധ ബോധമായി കുടികൊള്ളുന്ന ഈശ്വരനെ നാം തിരയേണ്ടത് ക്ഷേത്രങ്ങളിലോ പുണ്യ സ്ഥലങ്ങളിലോ അല്ല. ഈ പ്രപഞ്ചം മുഴുവന്‍ ശുദ്ധ ബോധമായി സ്ഥിതി ചെയ്യുന്ന ഈശ്വരന്‍ നമ്മില്‍ "അഹം" എന്ന ബോധമായി, നമുക്ക് എപ്പോഴും അനുഭവിച്ച് അറിയുവാന്‍ പാകത്തില്‍ സ്ഥിതി ചെയ്യുന്നു.

അതിനാല്‍ ആ ഭഗവാന് കുടി കൊള്ളുവാന്‍ മാത്രം പവിത്രമായ ഒരു ക്ഷേത്രമാക്കി നാം നമ്മുടെ മനസ്സിനെയും ശരീരത്തെയും മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം. അതാണ്‌ യഥാര്‍ത്ഥ ഭക്തി. അങ്ങിനെ ചെയ്യുന്നവന്‍ ആണ് യഥാര്‍ത്ഥ ഭക്തന്‍..

സാന്ദ്ര ആനന്ദ അവബോധം... അത് തന്നെ ഈശ്വരന്‍...; അതായത് Pure, Absolute, Infinite Consciousness...!

|| അഹം ബ്രഹ്മാസ്മി ||

നമ്മുടെ ശത്രുവും മിത്രവും നാം തന്നെ...!

ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ചുറ്റുമുള്ളവരെയും അതുമല്ലെങ്കില്‍ ദൈവത്തെയും പഴിക്കുന്നവര്‍ ആണ് ഏറെയും. പക്ഷെ സത്യത്തില്‍ സ്വയം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം തന്നെയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. നാം ദിവസവും കര്‍മ്മം ചെയ്യുന്നു. എന്തിനു വേണ്ടി ? ഫലം ലഭിക്കുവാന്‍. വേണ്ടി..! അതിനര്‍ത്ഥം നമ്മില്‍ വന്നു ചേരുന്ന സുഖവും ദുഖവും നമ്മുടെ കര്‍മ്മത്തിന്റെ ഫലം തന്നെയാണ് എന്നല്ലേ ? 

നമ്മുടെ ശത്രുവിനെയും മിത്രത്തെയും നിശ്ചയിക്കുന്നത് നാം തന്നെയാണ് എന്നതിനാല്‍ എല്ലാവരെയും മിത്രമാക്കുവാനും ശത്രുവാക്കുവാനും ഉള്ള കഴിവ് നമ്മില്‍ ഉണ്ട് എന്നതാണ് സത്യം. ഇക്കാര്യം ശരിക്കും മനനം ചെയ്‌താല്‍ ഒന്ന് മനസ്സിലാക്കാം. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിനും ഉത്തരവാദി നാം തന്നെ...!

മറിച്ച് എല്ലാറ്റിനും ഉത്തരവാദി ഈശ്വരന്‍ ആണ് എന്നാണെങ്കില്‍ ഈശ്വരന്‍ ഒരു വിവരമില്ലാത്തവന്‍ ആണെന്ന് പറയേണ്ടി വരും. കാരണം ഒരാള്‍ക്ക് പരമസുഖം നല്‍കുമ്പോള്‍ മറ്റൊരാള്‍ക്ക് തീവ്ര ദുഃഖം നല്‍കുന്ന ഈശ്വരന്‍ നീതി എന്തെന്ന് അറിയാത്ത വെറുമൊരു വിഡ്ഢിയല്ലേ ? തന്റെ സൃഷ്ടിയെ എങ്ങിനെ പരിപാലിക്കണം എന്ന് പോലും അറിയാത്ത ഒരു വിഡ്ഢി ?

അതുകൊണ്ട് ദുഃഖം വരുമ്പോള്‍ ഈശ്വരനെയും ചുറ്റുമുള്ളവരെയും പഴിക്കാതെ അത് സ്വന്തം കര്‍മ്മ ഫലം ആണെന്ന് അറിയുക. മനസ്സു കൊണ്ടും വാക്ക് കൊണ്ടും കര്‍മ്മം കൊണ്ടും ഓരോരുത്തരും ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം തന്നെയാണ് അവര്‍ അനുഭവിക്കുന്നത്. ഇത് കൂടാതെ മനുഷ്യര്‍ മറ്റുള്ളവരുടെ ദുഖത്തിന് കൂടി കാരണമാകുന്ന നീചരായി അധ:പതിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

നമ്മുടെ ശത്രുവും മിത്രവും നാം തന്നെ...! നമ്മെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും നാം തന്നെ...! 

സ്വാമിജിയുടെ ഈ പ്രഭാഷണം ശ്രദ്ധിക്കുക...

എങ്ങിനെ കര്‍മ്മം ചെയ്‌താല്‍ മോക്ഷം നേടാം ?

കര്‍മ്മം ചെയ്യാതെ ഈ ഭൂമിയില്‍ ഒരു നിമിഷം പോലും ജീവിക്കുവാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. പക്ഷെ മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവനെ പുണ്യം, പാപം എന്നീ ചങ്ങലകളാല്‍ ബന്ധിച്ചു വീണ്ടും വീണ്ടും ജനന മരണ ചക്രങ്ങളില്‍ തള്ളിവിടുന്നു...!

പിന്നെ എങ്ങിനെ കര്‍മ്മം ചെയ്‌താല്‍ ആണ് കര്‍മ്മത്താല്‍ ബന്ധനാകാതെ മോക്ഷം നേടുവാന്‍ സാധിക്കുക ? ഈ പ്രഭാഷണം ശ്രദ്ധിക്കുക.