
ഹൈന്ദവ ധര്‍മ്മത്തോളം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഈ ലോകത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായി കണ്ടു വരാറുള്ളതും, എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സര്‍പ്പക്കാവുകള്‍..,.
നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും...